‘വാക്കില്‍ ഗാന്ധിയും മനസില്‍ ഗോഡ്‌സെയും’; ബിജെപിയുടെ ഗാന്ധിസ്മരണയെ വിമര്‍ശിച്ച് അസാദുദീന്‍ ഒവൈസി

single-img
3 October 2019

ഔറംഗാബാദ്​:  ബിജെപിയുടെ ഗാന്ധിസ്മരണയെ വിമര്‍ശിച്ച് എഐഎംഐഎം പ്രസിഡന്റും എംപിയുമായ അസാദുദീന്‍ ഒവൈസി. ‘വാക്കുകള്‍ കൊണ്ട് മഹാത്മാ ഗാന്ധിയെ വാഴ്ത്തുന്ന ബിജെപിക്കാര്‍ മനസില്‍ പ്രതിഷ്ധിച്ചിരിക്കുന്നത് ഗാന്ധി ഘാതക നായ നാഥുറാം ഗോഡ്‌സെയാണ്. ഗോഡ്‌സെ ഒറ്റവെടിയില്‍ ഗാന്ധിയെ കൊലപ്പെടുത്തിയെങ്കില്‍ ഇന്ന് പുതിയകാല ഗോഡ്‌സെമാര്‍ ഇന്ത്യയെ നിത്യവും കൊന്നുകൊണ്ടിരിക്കുന്നു’. ഒവൈസി പറഞ്ഞു.

ബിജെപി സര്‍ക്കാര്‍ ഗാന്ധിജിയുടെ പേരു പറഞ്ഞ് ജനങ്ങളെയും രാജ്യത്തെയും വഞ്ചിക്കുകയാണ്.ഇവരില്‍ നിന്നും രാജ്യത്തെ രക്ഷിക്കാന്‍ ഗാന്ധിയുടെ അനുയായികളോട് അപേക്ഷിക്കുകയാണെന്നും ഒവൈസി കൂട്ടിച്ചേര്‍ത്തു.

രാജ്യവ്യാപകമായി പൗരത്വപട്ടിക നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച നരേന്ദ്രമോദിയും അമിത്ഷായും ഇന്ത്യയില്‍ ഒരു ഭരണഘടനയുണ്ടെന്ന് മറന്നിരിക്കുകയാണ്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പോടെ രാജ്യത്ത് മാറ്റം വരുമെന്നാണ് പ്രതീക്ഷയെന്നും ഒവൈസി പറഞ്ഞു