പാകിസ്താനിലേക്കുള്ള കര്‍താര്‍ പുര്‍ ഇടനാഴി; ആദ്യ യാത്രയില്‍ മന്‍മോഹന്‍ സിങ് പങ്കെടുക്കും

single-img
3 October 2019

പാകിസ്താനിലുള്ള ദര്‍ബാര്‍ സാഹിബ് ഗുരുദ്വാരയെ പഞ്ചാബിലെ ഗുര്‍ദാസ് പുര്‍ ജില്ലയിലെ ഗുരുനാനാക്ക് ദേരയുമായി ബന്ധിപ്പിക്കുന്ന കര്‍താര്‍പൂര്‍ ഇടനാഴിയിലൂടെയുള്ള ആദ്യ യാത്രയില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പങ്കെടുക്കും. അടുത്തമാസം ഒന്‍പതിന് നടക്കുന്ന ചടങ്ങിലേക്ക് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങിന്റെ ക്ഷണം സ്വീകരിക്കുകയായിരുന്നു മന്‍മോഹന്‍സിങ്.

ഇതോടൊപ്പം സുല്‍ത്താന്‍പുര്‍ ലോധിയില്‍ ഇന്ത്യ നടത്തുന്ന പ്രധാനപ്പെട്ട ചടങ്ങിലും അദ്ദേഹം പങ്കെടുക്കും. ഇന്ത്യയിൽ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് വിസയില്ലാതെ പാകിസ്താനിലെ കര്‍താര്‍ പുര്‍ സാഹിബ് സന്ദര്‍ശിക്കാന്‍ അവസരം ഒരുക്കുന്നതാണ് ഈ പാത. മുൻപ് പാക് വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷി ചടങ്ങിലേക്ക് മന്‍മോഹനെ ക്ഷണിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതേക്കുറിച്ച് മന്‍മോഹന്‍ സിങ് പ്രതികരിച്ചിരുന്നില്ല.