പാരീസിലെ പോലീസ് ആസ്ഥാനത്ത് ആക്രമണം; അക്രമി പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടു

single-img
3 October 2019

ഫ്രഞ്ച് തലസ്ഥാനമായ പാരീസിലെ പോലീസ് ആസ്ഥാനത്ത് കത്തിയുമായെത്തിയ യുവാവ് നിരവധി ഉദ്യോഗസ്ഥരെ കുത്തിപ്പരിക്കേൽപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ആക്രമണം നടത്തിയ ആള്‍ പോലീസ് ഉദ്യോഗസ്ഥരുടെ വെടിയേറ്റ് സംഭവസ്ഥലത്ത് തന്നെ മരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒരു പോലീസ് വാഹനത്തിലെത്തിയ യുവാവാണ് ആക്രമണത്തിന് പിന്നിൽ.

എന്നാല്‍ ഇയാൾ ആരാണെന്ന് വ്യക്തമായിട്ടില്ല. ഓഫീസിലെ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്കാണ് സംഭവത്തിൽ പരിക്കേറ്റിട്ടുള്ളത്. ആക്രമണ സംഭവവുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രതികരണത്തിന് ആരും പോലീസിന്റെ ഭാഗത്ത് നിന്ന് ആരും തയ്യാറായില്ല. നിലവില്‍ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പോലീസ് ആസ്ഥാനത്തിന് സമീപത്തെ മെട്രോ സ്റ്റേഷൻ അടച്ചിട്ടുണ്ട്. ഫ്രഞ്ച് ഇന്റീരിയർ മന്ത്രി ക്രിസ്റ്റഫർ കാസ്റ്റനെർ ആക്രമിക്കപ്പെട്ട പൊലീസ് ആസ്ഥാനം സന്ദർശിക്കും.