ഉപതെരഞ്ഞെടുപ്പില്‍ ശബരിമല ചര്‍ച്ചാവിഷയമല്ല; ശങ്കര്‍ റൈ യുടെ പ്രസ്താവനയെ തിരുത്തി കോടിയേരി

single-img
3 October 2019

തിരുവനന്തപുരം: ശബരിമല യുലതീ പ്രവേശനം ഉപതെരഞ്ഞെടുപ്പില്‍ ചര്‍ച്ചാവിഷയമല്ലെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മഞ്ചേശ്വരത്തെ ഉടതുമുന്നണി സ്ഥാനാര്‍ഥി ശങ്കര്‍ റൈയുടെ പ്രസ്താവനയിലാണ് കോടിയേരി പ്രതികരിച്ചത്. മറ്റുള്ളവര്‍ ഇത്തരം പ്രചരണം നടത്തുന്നത് രാഷ്ട്രീയ ലക്ഷ്യം നേടാനാണ്, എന്നാല്‍ ശങ്കര്‍ റൈ സ്ത്രീ പ്രവേശനത്തിനെതിരായി നിലപാടെടുക്കില്ലെന്നും കോടിയേരി വിശദീകരിച്ചു.

ആചാരലംഘനത്തോട് യോജിപ്പില്ലെന്നായിരുന്നു ശങ്കര്‍ റൈയുടെ പ്രസ്താവന. എന്നാല്‍ ശബരിമലവിഷയം സജീവ വിഷയമാക്കിയാണ് കോന്നയിലെ പ്രചാരണം നടക്കുന്നത്. ഇക്കാര്യത്തില്‍ പാര്‍ട്ടി നിലപാടിനപ്പുറം ഒന്നുമില്ലെന്ന് ഇടതു സ്ഥാനാര്‍ഥി കെ യു ജനീഷ് കുമാര്‍ വ്യക്തമാക്കിയിരുന്നു. ശബരിമലവിഷയം തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കുന്നതിനെതിരെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാറും രംഗത്തുവന്നിരുന്നു.