ആരാധകരില്‍ ആവേശം നിറച്ച് ജെല്ലിക്കെട്ട്; മേക്കിംങ് വീഡിയോ പുറത്തിറക്കി

single-img
3 October 2019

ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ലിജോ ജോസ് പെല്ലിശേരിയുടെ ജെല്ലിക്കെട്ട്. വ്യത്യസ്ഥമായ മേക്കിംങ് തന്നെയാണ് ചിത്രത്തിന്റെ എടുത്തു പറയേണ്ട പ്രത്യേകത. ജെല്ലിക്കെട്ട് ട്രെയിലര്‍ തന്നെ പ്രേക്ഷകര്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ മേക്കിംങ് വീഡിയോപുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.

ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ് നേക്കിംങ്ങ് വീഡിയോ. ആന്റണി വര്‍ഗീസ് ,ചെമ്പന്‍ വിനോദ്, സാബുമോന്‍, തരംഗം ഫെയിം ശാന്തി തുടങ്ങിയവരാണ് ച്ത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. എസ് ഹരീഷിന്റെ മവോയിസ്റ്റ് എന്ന ചെറുകഥയെ അടിസ്ഥാനമാക്കിയാണ് ജെല്ലിക്കെട്ട് ഒരുക്കിയിരിക്കുന്നത്.