ഇന്ത്യ- ദക്ഷിണാഫ്രിക്ക ടെസ്റ്റ്; രോഹിത്തിനു പിറകേ സെഞ്ച്വറിയുമായി മായങ്ക് അഗര്‍വാളും

single-img
3 October 2019

വിശാഖപട്ടണം: വിശാഖപട്ടണത്ത് നടക്കുന്ന ടെസ്റ്റ് ക്രക്കറ്റില്‍ രോഹിത് ശര്‍മ്മയ്ക്കു പിറകേ സഞ്ച്വറി നേട്ടവുമായി മായങ്ക് അഗര്‍വാളും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലാണ് നേട്ടം. 204 പന്തില്‍ നിന്ന് രണ്ടു സിക്‌സറും 13 ബൗണ്ടറികളുമടങ്ങുന്നതായിരുന്നു സെഞ്ച്വറി.

ഓപ്പണര്‍മാര്‍ മികച്ച പ്രകടനം തുടര്‍ന്നതോടെ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക് കുതിക്കുകയാണ്. ഒരു വിക്കറ്റ് നഷ്ടത്തില്‍ 323 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. രോഹിത് ശര്‍മയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.  മായങ്ക് അഗര്‍വാളും ആറു റണ്‍സുമായി ചേതേശ്വര്‍ പൂജാരയുമാണ് ക്രീസില്‍.