ഗാന്ധി ജയന്തി ദിനത്തില്‍ ട്വറ്ററില്‍ ട്രെന്റിംഗ് ‘ഗോഡ്‌സെ അമര്‍ രഹേ’ ഹാഷ് ടാഗുകള്‍

single-img
3 October 2019

ഡല്‍ഹി: ഗാന്ധി ജയന്തി ദിനത്തില്‍ ട്വിറ്ററിലെ ട്രെന്റിംഗ് ഗാന്ധി ഘാതകനായ ഗോഡ്‌സെയെ പ്രകീര്‍ത്തിച്ചു കൊണ്ടുള്ള ട്വീറ്റുകളായിരുന്നു. ‘ഗോഡ് സെ അമര്‍ രഹേ’ എന്ന ഹാഷ് ടാഗിലായിരുന്നു ട്വീറ്റുകള്‍. ഗോഡ്‌സെ ഗാന്ധിയെ കൊലപ്പെടുത്തിയില്ലായിരുന്നെങ്കില്‍ ഇന്ത്യ വീണ്ടും വിഭജിക്കപ്പെടുമായിരുന്നു എന്ന ട്വീറ്റാണ് ഏറെ ഷെയര്‍ ചെയ്യപ്പെട്ടത്.

പ്രധാനമായും ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരാണ് ട്വീറ്റുകളുമായി രംഗത്തെത്തിയത്. ഇതോടെ അവരെ അനുകൂലിച്ചും വിമര്‍ഷിച്ചും നിരവധിപ്പേരെത്തി. ട്രോളന്‍മാരും രംഗത്തെത്തിയതോടെ ‘ഗോഡ് സെ അമര്‍ രഹേ’ ഹാഷ് ടാഗ് ട്വിറ്റര്‍ ട്രെന്റിംഗില്‍ ഒന്നാമതെത്തി.