ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന സിനിമയ്ക്ക് പേരിട്ടത് രമേശ്‌ പിഷാരടി; ‘മണിയറയിലെ അശോകന്‍’

single-img
3 October 2019

നടൻ ദുല്‍ഖര്‍ സല്‍മാന്‍ ആദ്യമായി നിര്‍മ്മിക്കുന്ന സിനിമയ്ക്ക് പേരിട്ടു. ധാരാളം പുതുമുഖങ്ങള്‍ സാങ്കേതികപ്രവര്‍ത്തകരായി എത്തുന്ന ചിത്രത്തിന്റെ പേര് ‘മണിയറയിലെ അശോകന്‍’ എന്നാണ്. നടനും സംവിധായകനുമായ രമേശ് പിഷാരടിയാണ് ഈ പേര് നിര്‍ദേശിച്ചതെന്ന് ഇത് സംബന്ധിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ ദുല്‍ഖര്‍ പറയുന്നു. ഈ സിനിമയുടെ സംവിധാനവും തിരക്കഥയും ഛായാഗ്രഹണവുമൊക്കെ പുതുമുഖങ്ങളാണ് നിര്‍വ്വഹിക്കുന്നത്.

ഷംസു സൈബയാണ് സംവിധാനം. ക്യാമറ സജാദ് കക്കു. വിനീത് കൃഷ്ണന്‍, മഗേഷ് ബോജി എന്നിവരാണ് തിരക്കഥയൊരുക്കുന്നത്. ശ്രീഹരി കെ നായര്‍ സംഗീതസംവിധാനം ഒരുക്കുമ്പോൾ ഷുഹൈബ് എസ്ബികെ സ്റ്റില്‍ ഫോട്ടോഗ്രഫി ചെയ്യുന്നു. ഈ സിനിമ ഉൾപ്പെടെ മൂന്ന് സിനിമകള്‍ ഇതിനകം അനൗണ്‍സ് ചെയ്തിരുന്നുവെങ്കിലും നിര്‍മ്മാണക്കമ്പനിയുടെ പേര് ദുല്‍ഖര്‍ ഇന്നലെയാണ് അനൗണ്‍സ് ചെയ്തത്.

Here is the title poster for Wayfarer Films Production number one. “ Maniyarayile Ashokan ”. It’s a special film and we…

Posted by Dulquer Salmaan on Thursday, October 3, 2019

വേഫെയറര്‍ ഫിലിംസ് എന്നാണ് ദുൽഖറിന്റെ കമ്പനിയുടെ പേര്. ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത് ദുല്‍ഖര്‍ സുകുമാരക്കുറുപ്പായി അഭിനയിക്കുന്ന ‘കുറുപ്പ്’, സുരേഷ് ഗോപി, ശോഭന, കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രം എന്നിവയാണ് വേഫെയറര്‍ ഫിലിംസ് ഇതിനകം അനൗണ്‍സ് ചെയ്ത മറ്റ് രണ്ട് സിനിമകള്‍.