ഇന്ത്യയും ഗാന്ധിയും പര്യായങ്ങൾ; ചിലര്‍ക്ക് ആ സ്ഥാനത്ത് ആര്‍എസ്എസിനെ അവരോധിക്കണം: സോണിയ ഗാന്ധി

single-img
2 October 2019

ഇന്ത്യയും ഗാന്ധിയും പര്യായങ്ങൾ ആണെന്നും എന്നാല്‍, ചിലര്‍ക്ക് ഇന്ത്യയുടെ പര്യായമായി ആര്‍എസ്എസിനെ അവരോധിക്കണമെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. 150ാം ഗാന്ധി ജയന്തി ദിനത്തില്‍ രാജ്ഘട്ടിലെ യോഗത്തിലാണ് സോണിയാ ഗാന്ധി ബിജെപിയെയും ആര്‍എസ്എസിനെയും രൂക്ഷമായ ഭാഷയിൽ വിമര്‍ശിച്ചത്. ഏതാനും വര്‍ഷങ്ങളായി എന്താണ് ഇന്ത്യയില്‍ നടക്കുന്നതെന്നോര്‍ത്ത് ഗാന്ധിയുടെ ആത്മാവ് വേദനിക്കുന്നുണ്ടാവുമെന്ന് സോണിയാ ഗാന്ധി പറഞ്ഞു.

കപട രാഷ്ട്രീയംനടത്തുന്നവർക്ക് മഹാത്മാഹഗാന്ധിയെ മനസ്സിലാകില്ല. സ്വയം തങ്ങൾ വലിയവരാണെന്ന് കരുതുന്നവര്‍ക്ക് എങ്ങനെയാണ് മഹാത്മാ ഗാന്ധിയുടെ ത്യാഗത്തെ മനസ്സിലാക്കാനാകുക. ഈ ഗാന്ധിജയന്തിയിൽ ഗാന്ധിയന്‍ ആശയങ്ങളില്‍ മുറുകെപിടിക്കുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിജ്ഞയെടുക്കണമെന്നും സോണിയ പറഞ്ഞു.

എല്ലാവരും സത്യത്തിന്‍റെ പാത പിന്തുടരണമെന്നാണ് ഗാന്ധിയുടെ പ്രധാന തത്വം. ബിജെപിക്കാർ ആദ്യം സത്യത്തിന്‍റെ വഴിയില്‍ സഞ്ചരിക്കട്ടെ. അതിന് ശേഷം ഗാന്ധിയെക്കുറിച്ച് അവര്‍ക്ക് സംസാരിക്കാമെന്ന് ചടങ്ങില്‍ പങ്കെടുന്ന കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി പറഞ്ഞു.