ഏത് മാര്‍ഗത്തിലൂടെ ഇന്ത്യപോകും? വെനസ്വേല, റഷ്യ, മ്യാന്മാര്‍, ടര്‍ക്കി, ഹംഗറി, അമേരിക്കയില്‍പ്പോലും ജനാധിപത്യം അവസാനിക്കുകയാണ്: പി ചിദംബരം

single-img
2 October 2019

ഇന്ന് ഒക്ടോബർ രണ്ട്. രാജ്യത്തിന്റെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 150ാം ജന്മദിനത്തില്‍ സ്വാതന്ത്രത്തെ കുറിച്ച് ട്വീറ്റ് ചെയ്ത് തിഹാര്‍ ജയിലില്‍ കഴിയുന്ന മുന്‍ ധനകാര്യമന്ത്രി പി ചിദംബരം. ഇന്ത്യൻ ജനാധിപത്യത്തെ ചോദ്യം ചെയ്യുന്നതാണ് ചിദംബരത്തിന്‍റെ ട്വീറ്റ്. ”ഏത് മാര്‍ഗത്തിലൂടെ ഇന്ത്യപോകും ? സ്വാതന്ത്ര്യം എന്നത് ഒരിക്കലും അവസാനിക്കാത്ത സംഘര്‍ഷമാണ്. സ്വാതന്ത്ര്യത്തിന്‍റെ വില നിതാന്തജാഗ്രതയാണ്.” – ചിദംബരം എഴുതുന്നു.

”നമ്മുടെ ആ പ്രതീക്ഷയാണ് 21ാം നൂറ്റാണ്ട് കാര്‍ന്നുതിന്നുന്നത്. ജനാധിപത്യം എന്ന വ്യവസ്ഥിതി നിഷ്ഫലമാകുന്നത് ഒരു രാജ്യത്തുനിന്ന് മറ്റൊരു രാജ്യത്തേക്ക് പടര്‍ന്നുകൊണ്ടിരിക്കുകയാണ് – വെനസ്വേല, റഷ്യ, മ്യാന്മാര്‍, ടര്‍ക്കി, ഹംഗറി, അമേരിക്കയില്‍പ്പോലും ജനാധിപത്യം അവസാനിക്കുകയാണ്” ചിദംബരം പറയുന്നു.

ഐഎന്‍എക്സ് മീഡിയാ അഴിമതി കേസില്‍ ഓഗസ്റ്റ് 21നാണ് സിബിഐ ചിദംബരത്തെ അറസ്റ്റ് ചെയ്തത്. നിലവിൽ തിഹാർ ജെജിലിലാണ് അദ്ദേഹം.