ഗോഡ്സെയെ തള്ളിപ്പറയാൻ ഇന്നെങ്കിലും മോദി തയ്യാറാകണം: എകെ ബാലൻ

single-img
2 October 2019

ഗോഡ്സെയെ തള്ളിപ്പറയാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നെങ്കിലും തയാറാകണമെന്ന് മന്ത്രി എ.കെ.ബാലന്‍.
ഗാന്ധി ജയന്തി ആഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Support Evartha to Save Independent journalism

മോദിയുടെ ഗാന്ധിസ്മരണയില്‍ ആത്മാര്‍ഥതയുണ്ടെന്ന് അങ്ങിനെയാണെങ്കില്‍ അംഗീകരിക്കാമെന്നും ബാലൻ കൂട്ടിച്ചേർത്തു. പാലക്കാട് ശബരി ആശ്രമത്തിലെ ഗാന്ധി സ്മൃതി മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ മാസം 21ന് ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.

ഡല്‍ഹി കേരളഹൗസില്‍ നടന്ന ഗാന്ധി ജയന്തി ആഘോഷത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.