441 കോടി രൂപയുടെ ആസ്തി; അഞ്ച് ക്രിമിനല്‍ കേസുകളിൽ പ്രതി; മുംബൈ ബിജെപി അധ്യക്ഷന്റെ സത്യവാങ്മൂലത്തിലെ വിവരങ്ങൾ

single-img
2 October 2019

മുംബൈയിലെ ബിജെപി പ്രസിഡന്‍റും മലബാര്‍ ഹില്‍സ് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുമായ മംഗള്‍ പ്രഭാത് ലോധയുടെ ആസ്തി 441 കോടി രൂപ. സ്ഥാനാർത്ഥിയായതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ സത്യവാങ്മൂലത്തിലാണ് സ്വത്ത് വിവരം വെളിപ്പെടുത്തിയത്.

ഇപ്പോള്‍ 63 വയസുള്ള പ്രഭാത് ലോധ തുടര്‍ച്ചയായ ആറാം തവണയാണ് മത്സരിക്കുന്നത്. ഇദ്ദേഹത്തിന്റെയും ഭാര്യയുടെയും പേരില്‍ 252 കോടിയുടെ സ്ഥാവര സ്വത്തുക്കളും 189 കോടിയുടെ ജംഗമ സ്വത്തുക്കളുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇതിന് പുറമേ 14 ലക്ഷത്തിന്‍റെ കാറും ഓഹരി, ബോണ്ട് നിക്ഷേപങ്ങളും ലോധയുടെ ആസ്തിയില്‍ ഉള്‍പ്പെടും. നിലവില്‍ 283 കോടിയാണ് ഇദ്ദേഹത്തിന്‍റെ ബാധ്യത. ഇവയ്ക്കെല്ലാം പുറമേ അഞ്ച് ക്രിമിനല്‍ കേസില്‍ ലോധ പ്രതിയാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ഈ മാസം 21നാണ് മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ്.