താലിയും പൂമാലയുമിട്ട് ‘പച്ചൈയമ്മാള്‍’; അസുരനിലെ ചിത്രം പങ്കുവെച്ച് മഞ്ജു വാര്യര്‍

single-img
2 October 2019

മഞ്ജു വാര്യര്‍ ആദ്യമായി തമിഴ് സിനിമയില്‍ അഭിനയിക്കുന്ന ചിത്രമാണ് ധനുഷ് നായകനാകുന്ന അസുരൻ. ഈ സിനിമയിലെ ഒരു ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് മഞ്ജു വാര്യര്‍. ഈ സിനിമ ഏറ്റെടുത്തപ്പോൾ തന്നെ ആവേശവും ഉത്കണ്ഠയും സന്തോഷവും ഒക്കെയുണ്ട് തമിഴ് സിനിമയില്‍ അഭിനയിക്കുന്നതില്‍ എന്ന് മഞ്ജു വാര്യര്‍ പറഞ്ഞിരുന്നു.

അസുരനിൽ പച്ചൈയമ്മാള്‍ എന്ന കഥാപാത്രമായാണ് മഞ്ജു വാര്യര്‍ എത്തുന്നത്. പ്രശസ്തനായ വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ പച്ചൈയമ്മാള്‍ എന്ന കഥാപാത്രം കരുത്തുറ്റതാണ് എന്ന് മഞ്ജു വാര്യര്‍ പറയുന്നു. അവർ കുടുംബത്തിന്റെ നെടുംതൂണാണ്.

തമിഴ്‍നാട്ടിലുള്ള അടിച്ചമര്‍ത്തപ്പെടുന്ന സമൂഹത്തിന്റെ പ്രതിനിധികളാണ് അവര്‍. താൻ മലയാളത്തില്‍ ഇത്തരത്തില്‍ ഒരു കഥാപാത്രം ഞാൻ ചെയ്‍തിട്ടില്ല. തമിഴ് സിനിമയിലെ അഭിനയം എനിക്ക് പുതുമയുള്ളതാണ്. സ്‍നേഹവും കരുതലും നല്‍കിയ ടീം അംഗങ്ങളോട് നന്ദി- മഞ്ജു വാര്യര്‍ ദ ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

One more day to go…!#ASURAN #DHANUSH #VETRIMAARAN #KALAIPULISTHANU

Posted by Manju Warrier on Tuesday, October 1, 2019