മാമാങ്കത്തിലെ ഉണ്ണിമായയ്ക്ക് പിറന്നാള്‍ ആശംസകളുമായി അണിയറ പ്രവര്‍ത്തകര്‍

single-img
2 October 2019

മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമായി എം പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന മാമാങ്കം റിലീസിനൊരുങ്ങുകയാണ്. ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന സ്പോര്‍ട്സ് താരം കൂടിയായ നടി പ്രാചി ടെഹ്ലാന്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഈ സിനിമയിൽ ഉണ്ണിമായ എന്ന കഥാപാത്രമായെത്തുന്ന നടിയുടെ ജന്മദിനത്തില്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് ഒരുക്കിയിരിക്കുന്ന പോസ്റ്ററാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്.

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ നെറ്റ്ബോള്‍ ടീമിനെ നയിച്ചയാളാണ് പ്രാചി ടെഹ്ലാന്‍. അതേപോലെ തന്നെ സൗത്ത് ഏഷ്യന്‍ ബീച്ച് ഗെയിംസിലെ വെള്ളിമെഡല്‍ നേട്ടത്തോടെ നെറ്റ്ബോളില്‍ ഇന്ത്യയ്ക്ക് അന്താരാഷ്ട്രതലത്തില്‍ ചരിത്രത്തിലെ ആദ്യ മെഡല്‍ നേടിക്കൊടുത്ത നായികയുമാണ്.

മാമാങ്കത്തിന്റെ സ്വന്തം ഉണ്ണിമായയ്ക്ക് ജന്മദിനാശംസകൾ !!!Happy Birthday To Our Unnimaya Prachi Tehlan 😊#Mamangam

Posted by Mamangam on Tuesday, October 1, 2019

ബാസ്‌കറ്റ്ബോളിലും ദേശീയ തലത്തിൽ കളിച്ചശേഷമാണ് ഇവർ വെള്ളിത്തിരയിലേക്ക് കടന്നുവന്നത്. ടെലിവിഷൻ സീരിയലുകള്‍ക്കിടയില്‍ പഞ്ചാബി ചിത്രമായ അര്‍ജാനും ബൈലാറസും ചെയ്തതിന്റെ അനുഭവസമ്പത്തിലാണ് മാമാങ്കത്തിലേക്കെത്തുന്നത്.