സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വ്യക്തികളുടെ ആഗ്രഹങ്ങള്‍ക്ക് പ്രസക്തിയില്ല: അല്‍ഫോണ്‍സ് കണ്ണന്താനം

single-img
2 October 2019

തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വ്യക്തികളുടെ ആഗ്രഹങ്ങള്‍ക്ക് പ്രസക്തിയില്ലെന്ന് ബിജെപി നേതാവ് അല്‍ഫോണ്‍സ് കണ്ണന്താനം. വട്ടിയൂര്‍ക്കാവില്‍ കുമ്മനമില്ലാത്തതിനാല്‍ സാധ്യത കുറഞ്ഞുവെന്ന അഭിപ്രായമില്ലന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പുകളില്‍ സിപിഎമ്മാണ് വോട്ടു കച്ചവടം നടത്തുന്നതെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അക്കാര്യം വ്യക്തമായതാണെന്നും കണ്ണന്താനം വ്യക്തമാക്കി.

വട്ടിയൂര്‍ക്കാവില്‍ കുമ്മനത്തിനെ സ്ഥാനാര്‍ത്ഥിയാക്കുമെന്ന് വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നെങ്കിലും പിന്നീട് ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് കൂടിയായ എസ്.സുരേഷിനെ വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയായിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു കണ്ണന്താനം.