നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിച്ചില്ല; സോണിയ ഗാന്ധിയുടെ വസതിയുടെ മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം

single-img
2 October 2019

ഹരിയാനയിൽ നടക്കാനിരിക്കുന്ന നിയമ സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടു എന്ന ആരോപണവുമായി ഇടക്കാല കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ വസതിയ്ക്ക് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. ഹരിയാനയിലെ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ അശോക് തന്‍വാറിന്റെ നേതൃത്വത്തിലാണ് പ്രതിഷേധ നടക്കുന്നത്. തെരഞ്ഞെടുപ്പില്‍ തങ്ങൾക്ക് സീറ്റ് നിഷേധിച്ചെന്നും അനര്‍ഹര്‍ക്ക് സീറ്റ് നല്‍കിയെന്നും ഇവർ ആരോപിക്കുന്നു.

സംസ്ഥാനത്തിൽ കോൺഗ്രസ്എസി റൂമുകളിൽ ഇരുന്ന് രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നവര്‍ക്കാണ് സീറ്റ് നല്‍കിയതെന്നും കഴിഞ്ഞ അഞ്ച് വര്‍ഷം പാര്‍ട്ടിയ്ക്കായി അധ്വാനിച്ചവരെ തഴഞ്ഞെന്നും പ്രതിഷേധക്കാര്‍ പറയുന്നു. അതേപോലെ തന്നെ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് പാര്‍ട്ടി നിര്‍ദ്ദേശം അവഗണിച്ചവര്‍ക്ക് വരെ സീറ്റ് നല്‍കിയെന്നും പ്രതിഷേധക്കാര്‍ അറിയിച്ചു.

ഹരിയാനയില്‍ എഐസിസി ചുമതലയുള്ള മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദിനെതിരേയും പ്രതിഷേധിക്കുന്നവര്‍ മുദ്രാവാക്യം മുഴക്കുന്നുണ്ട്. ഈ മാസം 21 നാണ് ഹരിയാനയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.