ആരാധകരുടെ കാത്തിരിപ്പ് അവസാനിക്കുന്നു; ചിരഞ്ജീവി നായകനാകുന്ന ബ്രഹ്മാണ്ഡചിത്രം ‘സെയ് റാ നരസിംഹ റെഡ്ഡി’ നാളെ പ്രദര്‍ശനത്തിനെത്തും

single-img
1 October 2019

തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ ചിരഞ്ജീവി നായകനാകുന്ന ബ്രഹ്മാണ്ഡചിത്രം ‘സെയ് റാ നരസിംഹ റെഡ്ഡി’ നാളെ റീലീസ് ചെയ്യും. സ്വാതന്ത്യസമരസേനാനി നരസിംഹ റെഡ്ഡിയായിട്ടാണ് ചിരഞ്ജീവി ചിത്രത്തില്‍ അഭിനയിക്കുന്നത്. സുരേന്ദര്‍ റെഡ്ഡിയാണ് സംവിധാനം . ലോകമെമ്പാടുമുള്ള തീയേറ്ററുകളില്‍ ചിത്രം നാളെ പ്രദര്‍ശനത്തിന് അതും.

ചരിത്രസിനിമയായ ‘സെയ്‌റ നരസിംഹ റെഡ്ഡി’യില്‍ ആക്ഷന്‍ രംഗങ്ങള്‍ക്ക് വലിയ പ്രാധാന്യമാണ് ഉള്ളത്. റാം- ലക്ഷ്മണ്‍, ഗ്രേഗ് പവല്‍ തുടങ്ങിയവരാണ് ആക്ഷന്‍ രംഗങ്ങള്‍ കൊറിയോഗ്രാഫി ചെയ്യുന്നത്. ചിത്രത്തില്‍ ചിരഞ്ജീവിയുടെ ഗുരുവായി അഭിനയിക്കുന്നത് അമിതാഭ് ബച്ചനാണ്. നയന്‍താരയാണ് ചിത്രത്തിലെ നായിക. തമന്ന, വിജയ് സേതുപതി കിച്ച സുധീപ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.