വില നിയന്ത്രിക്കാന്‍ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍ ; സപ്ലൈകോ വഴി സവാള കിലോയ്ക്ക് 35 രൂപ നിരക്കില്‍ വില്‍ക്കും

single-img
1 October 2019

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിനം വര്‍ധിച്ച് വരുന്ന സവാള വില നിയന്ത്രിക്കാനൊരുങ്ങി സര്‍ക്കാര്‍. കേന്ദ്ര ഏജന്‍സിയായ നാഫെഡി വഴി 50 ടണ്‍ സവാളയെത്തിക്കും. സപ്ലെകോ വഴി കിലോയ്ക്ക് 35 രൂപ നിരക്കില്‍ സവാള വിറ്റഴിക്കാനാണ് ഉദ്ദേശം.
സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ സവാള കിലോയ്ക്ക് 80 രൂപവരെ ആയ സാഹചര്യത്തിലാണ് അടിയന്തര തീരുമാനം.

രാജ്യത്ത് സവാള ഉള്ളിയുടെ വില അനിയന്ത്രിതമായി ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ കയറ്റുമതി നിരോധിക്കുകയും ചെയ്തിരുന്നു. രാജ്യത്ത് കാലവര്‍ഷം ശക്തമായതിനെത്തുടര്‍ന്ന് പ്രളയക്കെടുതി മൂലം കൃഷി നാശമുണ്ടായതാണ് വില കുത്തനെ ഉയരാന്‍ ഇടയാക്കിയത്.