റിലീസ് തിയതി പ്രഖ്യാപിച്ചു; മോഹൻലാലിന്റെ മരയ്ക്കാർ എത്തുന്നത് 2020ൽ

single-img
1 October 2019

പ്രിയദര്‍ശന്‍ മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ച് മോഹൻലാൽ. താരം തന്റെ ഫേസ്ബുക്കിലൂടെയാണ് തിയതി പ്രഖ്യാപിച്ചത്. സിനിമ 2020 മാര്‍ച്ച് 19 നാണ് തിയേറ്ററുകളില്‍ എത്തുന്നത്.

Donate to evartha to support Independent journalism

ടൈറ്റിൽ കഥാപാത്രമായ കുഞ്ഞാലി മരയ്ക്കാരായി മോഹന്‍ലാല്‍ എത്തുന്ന ചിത്രം ആരാധകര്‍ ഏറെ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. മലയാളത്തിൽ ഇതുവരെയുള്ളതിൽ ഏറ്റവും ചിലവേറിയ ചിത്രമെന്ന വിശേഷണത്തോടെയാണ് മരയ്ക്കാര്‍ എത്തുന്നത്.

The wait is over! Marakkar Arabikadalinte Simham to be released on the 19th March , 2020.

Posted by Mohanlal on Tuesday, October 1, 2019

ഏകദേശം100 കോടി രൂപയാണ് ബജറ്റ്. ലാലിന് പുറമെ നെടുമുടി വേണു, മഞ്ജു വാര്യര്‍, സുനില്‍ ഷെട്ടി പ്രണവ് മോഹന്‍ലാല്‍, സുനില്‍ ഷെട്ടി തുടങ്ങിയ താരങ്ങളുടെ നീണ്ട നിര തന്നെ ചിത്രത്തിലുണ്ട്.