കോഴിക്കോട് സൗത്ത് ബീച്ചിലെ പഴയ കടല്‍പ്പാലം തകര്‍ന്നു; നിരവധി പേർക്ക് പരിക്ക്; രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നു

single-img
1 October 2019

കോഴിക്കോട് ജില്ലയിലെ സൗത്ത് ബീച്ചിലുള്ള പഴയ കടല്‍പ്പാലത്തിന്റെ ഒരു ഭാഗം തകർന്ന് വീണു. അപകടത്തിൽ 13 പേര്‍ക്ക് പരിക്ക് പറ്റി. ഇവരെ പബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫയര്‍ഫോഴ്‌സ് ഉൾപ്പെടെയുള്ള സംഘം ഇവിടെ രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. വൈകിട്ട് 7.45 ഓടെയായിരുന്നു സംഭവം. അപകടം നടന്ന ഭാഗത്തെ
കോണ്‍ക്രീറ്റ് സ്ലാബിനുള്ളില്‍ ആളുകള്‍ കുടുങ്ങി കിടക്കുന്നുണ്ടോയെന്ന് പരിശോധിക്കുകയാണ്.

ലൈഫ് ഗാർഡുകൾ നൽകിയ നിർദ്ദേശം ലംഘിച്ച് കടല്‍പാലത്തിന് മുകളില്‍ കയറിയവരാണ് അപകടത്തില്‍പെട്ടത്.
നിലവിൽ ആരുടേയും പരിക്ക് സാരമുള്ളതല്ല. സുമേഷ്(29), എല്‍ദോ(23), റിയാസ്(25), അനസ്(25), ശില്‍പ(24), ജിബീഷ്(29), അഷര്‍(24), സ്വരാജ്(22), ഫാസില്‍(21), റംഷാദ്(27), ഫാസില്‍(24), അബ്ദുള്‍ അലി(35), ഇജാസ്(21) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വിവരം അറിഞ്ഞതിനെ തുടർന്ന് കോഴിക്കോട് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, കലക്ടര്‍ എസ് സാംബശിവ റാവു എന്നിവര്‍ സ്ഥലത്തെത്തി.