31500 കോടി ടണ്‍ ഐസുമായി അന്റാര്‍ട്ടിക്കയില്‍ കൂറ്റന്‍ മഞ്ഞുമല ഇടിഞ്ഞു വീണു

single-img
1 October 2019

അന്റാര്‍ട്ടിക്കയിലെ കൂറ്റന്‍ മഞ്ഞുമല ഇടിഞ്ഞു വീണു.ഏകദേശം 610 ചതുരശ്ര മൈല്‍ (1582 സ്‌ക്വയര്‍ കി.മീ)വലിപ്പമുള്ള മഞ്ഞുമലയാണ് തകര്‍ന്നത്. പേടിക്കേണ്ടതില്ല എന്നും ഇത് സാധാരാണമാണെന്നും കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമല്ലെന്നുമാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.

ഭൂഖണ്ഡത്തിലെ മഞ്ഞുവീഴ്ചമൂലം വിസ്തീര്‍ണം കൂടുന്ന ഇവ പൂര്‍വസ്ഥിതി പ്രാപിക്കാനായി ചില ഭാഗങ്ങള്‍ അടര്‍ത്തി മാറ്റാറുണ്ടെന്നും ശാസ്ത്രജ്ഞര്‍ പറഞ്ഞു. ഇപ്പോൾ ‘അമേരി’ എന്ന പേരുള്ള മഞ്ഞുതിട്ടയില്‍ നിന്നാണ് ഡി28 എന്ന മഞ്ഞുമല അടര്‍ന്നു വീണത്. കഴിഞ്ഞ മാസം 24, 25 ദിവസങ്ങളിലായാണ് ഈ പ്രതിഭാസം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്.

അമേരിക്കയിയിൽ നിന്നും യൂറോപ്പിൽ നിന്നുമുള്ള സാറ്റലൈറ്റുകള്‍ ഉപയോഗിച്ചാണ് ശാസ്ത്രജ്ഞര്‍ ഇക്കാര്യം കണ്ടെത്തിയത്. 210 മീറ്റര്‍ ഘനമുള്ള മഞ്ഞുപാളിയില്‍ 31500 കോടി ടണ്‍ ഐസുണ്ടെന്ന് അമേരിക്കന്‍ ശാസ്ത്രജ്ഞ ഹെലന്‍ അമാന്‍ഡ ഫ്രിക്കര്‍ പറയുന്നു.