ബന്ദിപ്പൂര്‍ രാത്രിയാത്രാ നിരോധനം; മുഖ്യമന്ത്രി രാഹുല്‍ഗാന്ധിയുമായി ചര്‍ച്ച നടത്തി

single-img
1 October 2019

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ വയനാട് എംപി രാഹുല്‍ഗാന്ധിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തി . ബന്ദിപ്പൂരിലെ രാത്രിയാത്രാ നിരോധനവുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തി.

രാത്രി യാത്രാനിരോധനം ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും ഇതിന് എത്രയും വേഗം പരിഹാരം കാണണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായി രാഹുല്‍ ഗാന്ധി പറഞ്ഞു. രണ്ട് ദിവസത്തിനകം വയനാട് സന്ദര്‍ശിക്കുമെന്നും രാഹുല്‍ ഗാന്ധി അറിയിച്ചു.

വയനാട്ടില്‍ നിന്നുള്ള നേതാക്കളുമായി ഇന്നലെ രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തിയിരുന്നു. അതേസമയം രാത്രിയാത്രാ നിരോധനത്തിനെതിരെ ബത്തേരിയില്‍ വിവിധ യുവജന സംഘടനകളുടെ നേതൃത്വത്തില്‍ നടത്തുന്ന ഉപവാസ സമരപന്തല്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു.