ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും

single-img
1 October 2019

ഡല്‍ഹി: ആര്‍ട്ടിക്കിള്‍ 370 റദ്ധാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജമ്മു കശ്മീരിന് പ്രത്യേക പദവി നിര്‍ദേശിച്ചിരുന്ന ആര്‍ട്ടിക്കിള്‍ 370റദ്ദാക്കിയത് ഭരണഘടനാ ചട്ടങ്ങള്‍ മറികടന്നാ ണെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച 11 ഹര്‍ജികളാണ് കോടതി പരിഗണിക്കുക.

ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക. ജസ്​റ്റിസുമാരായ എ.എസ്​ കൗള്‍, ആര്‍. സുഭാഷ്​ റെഡ്​ഢി, ബി.ആര്‍ ഗവായ്​, സൂര്യ കാന്ത്​ എന്നിവരാണ്​ ഭരണഘടനാ ബെഞ്ചിലെ മറ്റ്​ അംഗങ്ങള്‍.

ആഗസ്റ്റ് അഞ്ചിനാണ് ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370, 35 എ എന്നീ ഭരണഘടന അനുച്ഛേദങ്ങള്‍ രാഷ്ട്രപതിയുടെ ഉത്തരവിലൂടെ കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയത്. ജമ്മുകശ്മീരിനെയും ലഡാക്കിനെയും പ്രത്യേക കേന്ദ്രഭരണപ്രദേശങ്ങളാക്കി തിരിക്കുന്ന നിയമവും കേന്ദ്രം കൊണ്ടുവന്നിരുന്നു. ഇവ ചോദ്യം ചെയ്ത് 11 ഹര്‍ജി കളാണ് സുപ്രിം കോടതിക്ക് മുന്നിലുള്ളത്.