വിജയ്‌ക്കൊപ്പം വിജയ് സേതുപതി എത്തുന്നു

single-img
30 September 2019

തമിഴിൽ വിജയ്‌ക്കൊപ്പം വിജയ് സേതുപതി പുതിയ സിനിമയിൽ എത്തുകയാണ്. വിജയ്‌ അഭിനയിക്കുന്ന 64-ാം ചിത്രത്തിലാണ് ഈ കോമ്പിനേഷന്‍ എത്തുക. സൂപ്പർ ഹിറ്റുകളായ മാനഗരം, കൈത്തി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് പേര് ഇട്ടിട്ടില്ല.

ഈ സിനിമയെ സംബന്ധിച്ച് ഇന്ന് മുതല്‍ അടുത്ത മൂന്ന് ദിവസങ്ങളില്‍ വൈകിട്ട് അഞ്ചിന് പ്രധാന പ്രഖ്യാപനങ്ങള്‍ ഉണ്ടാവുമെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ എക്‌സ് ബി ഫിലിം ക്രിയേറ്റേഴ്‌സ് അറിയിച്ചിരുന്നു.

ഈ അറിയിപ്പിൽ പറയുന്ന പ്രകാരം ആദ്യ അനൗണ്‍സ്‌മെന്റ് ആണ് ചിത്രത്തിലെ വിജയ് സേതുപതിയുടെ സാന്നിധ്യം.ആറ്റ്ലിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ബിഗില്‍ ആണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന വിജയ് ചിത്രം. അതേസമയം ഉടന്‍ തീയേറ്ററുകളിലെത്തുന്ന, ചിരഞ്ജീവി നായകനായ തെലുങ്ക് ചിത്രം സെയ്‌റ നരസിംഹ റെഡ്ഡിയില്‍ വിജയ് സേതുപതി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.