പി ചിദംബരത്തിന് ജാമ്യമില്ല; തിഹാർ ജയിലിൽ തുടരും

single-img
30 September 2019

ഐഎൻഎക്സ് മീഡിയ അഴിമതി കേസിൽ മുൻ മന്ത്രി പി ചിദംബരത്തിന്റെ ജാമ്യഹ‌‍‌‍‌ർജി ദില്ലി ഹൈക്കോടതി തള്ളി. ഇതോടെ തിഹാറിലെ ജയിലിൽ തടവിൽ കഴിയുന്ന അദ്ദേഹത്തിന് അവിടെ തുടരേണ്ടി വരും. നിലവിൽ കേസിൽ പി ചിദംബരം ഒക്ടോബര്‍ 3 വരെ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

കോടതി ചിദംബരത്തിന് ജാമ്യം അനുവദിക്കരുതെന്നും ജുഡീഷ്യൽ കസ്റ്റഡിയിൽ തന്നെ വിടണമെന്നും ഉള്ള സിബിഐ ആവശ്യം അം​ഗീകരിച്ച് ഈ മാസം 19ന് ദില്ലി ഹൈക്കോടതി ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി നീട്ടിയിരുന്നു. ഓഗസ്റ്റ് മാസം അഞ്ചിനാണ് ചിദംബരത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്.

ഇതേ കേസിൽ ചിദംബരത്തിന്‍റെ മുൻകൂര്‍ ജാമ്യം മുൻപ് സുപ്രീംകോടതിയും തള്ളിയിരുന്നു. എന്നാൽ ഇതുവരെ എൻഫോഴ്സ്മെന്‍ ഡയറക്ടറേറ്റ് ചിദംബരത്തെ കസ്റ്റഡിയിൽ എടുക്കാൻ തയ്യാറായിട്ടില്ല. തന്നെ തിഹാർ ജയിലിലേക്ക് അയക്കാതെ എൻഫോഴ്സ്മെന്‍റ് കസ്റ്റഡിയിൽ വിടണമെന്ന ചിദംബരത്തിന്‍റെ ആവശ്യവും സിബിഐ കോടതി തള്ളിയിരുന്നു.