ജസ്റ്റിസ് വിജയ താഹില്‍രമണിക്കെതിരെ സിബിഐ അന്വേഷണം

single-img
30 September 2019

ഡല്‍ഹി: മദ്രാസ് ഹെക്കോടതി ചീഫ് ജസ്റ്റിസായിരുന്ന വിജയ താഹില്‍ രമനിക്കെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ആണി അന്വേഷണത്തിന് നിര്‌ദേശം നല്‍കിയത്. ഇന്റലിജന്‍സ് ബ്യൂറോ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ജസ്റ്റിസ് വിമല താഹില്‍ രമനി അനധികൃത സ്വത്തുസമ്പാദനം നടത്തിയതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ആറ് ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ടായിരുന്നെന്നും ഇതിലെ ഇടപാടുകള്‍ സംബന്ധിച്ച്‌ അന്വേഷണം വേണമെന്നും ഐ.ബി റിപ്പോര്‍ട്ടില്‍ പറയുന്നു. 

മദ്രാസ് ഹെക്കോടതിയില്‍ വിഗ്രഹമോഷണ കേസുകള്‍ പരിഗണിക്കാന്‍​ രൂപീകരിച്ച ജസ്​റ്റിസ്​ മഹാദേവന്‍ അധ്യക്ഷനായ ബെഞ്ച്​ പ്രത്യേക കാരണമില്ലാതെ തന്നെ വിജയ താഹില്‍ രമനി പിരിച്ചുവിട്ടിരുന്നു. ഇക്കാര്യത്തില്‍ നേരത്തെ ആരോപണമുയര്‍ ന്നിരുന്നു.

മേഘാലയ ഹൈകോടതി ചീഫ് ജസ്റ്റിസ് ആയി തന്നെ സ്ഥലം മാറ്റിയതിനു പിന്നില്‍ രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടെന്ന് വിജയ ആരോപിച്ചിരുന്നു. സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കണ മെന്നാവശ്യപ്പെട്ട് അവര്‍ സുപ്രീം കോടതി കൊളീജിയത്തിന് കത്തയച്ചു. ഈ ആവശ്യം കൊളീജിയം നിരസിച്ചതിനെ തുടര്‍ന്നായിരുന്നു വിജയ താഹില്‍ രമനി രാജിവെച്ചത്.