കാസര്‍ഗോഡ് നിന്നും ഐഎസില്‍ ചേര്‍ന്ന മലയാളികള്‍ എട്ടുപേരും കൊല്ലപ്പെട്ടു

single-img
30 September 2019

കൊച്ചി: ഭീകസംഘടനയായ ഐഎസില്‍ ചേര്‍ന്ന മലയാളികള്‍ എട്ടുപേരും കൊല്ലപ്പെട്ടു. കാസര്‍ഗോഡ് ജില്ലയില്‍ നിന്ന് ഐഎസില്‍ ചേര്‍ന്നവരാണ് കൊല്ലപ്പെട്ടത്. ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎയാണ് ഇതുസംബന്ധിച്ച് സ്ഥിരീകരണം നടത്തിയത്. യുഎസ് സൈന്യം അഫ്ഗാനില്‍ നടത്തിയ വ്യോമാക്രമ ണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടത്.

ഇ​വ​രു​ടെ മ​ര​ണം സം​ബ​ന്ധി​ച്ച്‌ നേ​ര​ത്തേ ബ​ന്ധു​ക്ക​ള്‍​ക്ക് വി​വ​രം ല​ഭി​ച്ചി​രു​ന്നു​വെ​ങ്കി​ലും എ​ന്‍​ഐ​എ സ്ഥി​രീ​ക​രി​ച്ചി​രു​ന്നി​ല്ല.
ഇ​താ​ദ്യ​മാ​യാ​ണ് അ​ഫ്ഗാ​നി​ല്‍ ഐ​എ​സി​ല്‍ ചേ​ര്‍​ന്ന​വ​ര്‍ കൊ​ല്ല​പ്പെ​ട്ട​താ​യി എ​ന്‍​ഐ​എ​യു​ടെ ഭാ​ഗ​ത്തു നി​ന്ന് സ്ഥി​രീ​ക​ര​ണം വ​രു​ന്ന​ത്. കൂ​ടു​ത​ല്‍ ന​ട​പ​ടി​ക​ള്‍​ക്കാ​യി എ​ന്‍​ഐ​എ അ​ഫ്ഗാ​ന്‍ സ​ര്‍​ക്കാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ടി​ട്ടു​ണ്ട്.