ബിജെപി നേതാവ് ചിന്മയാനന്ദിനും ലൈംഗികാരോപണ പരാതി ഉന്നയിച്ച നിയമ വിദ്യാര്‍ത്ഥിനിക്കും ജാമ്യമില്ല

single-img
30 September 2019

ബിജെപി നേതാവും മുന്‍കേന്ദ്രമന്ത്രിയുമായിരുന്ന ചിന്മയാനന്ദിന്റെയും ചിന്മയാനന്ദിനെതിരെ ലൈംഗിക പീഡന പരാതി ഉന്നയിച്ച നിയമ വിദ്യാര്‍ത്ഥിനിയുടെയും ജാമ്യാപേക്ഷ യുപി കോടതി നിരസിച്ചു. ഇനി ഇരുവര്‍ക്കും ജാമ്യം ലഭിക്കുന്നതിന് മേല്‍ക്കോടതിയെ സമീപിക്കാമെന്നും കോടതി അറിയിച്ചു.

ചിന്മയാനന്ദിന്റെ കീഴിലുള്ള കോളേജിലെ നിയമവിദ്യാര്‍ത്ഥിനിയായിരുന്നു യുവതി. ഈ സ്ഥാപനത്തില്‍
ഒരു വര്‍ഷത്തോളമായി തന്നെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു എന്നായിരുന്നു ചിന്മായാനന്ദിനെതിരെ യുവതി നല്‍കിയ പരാതി. യുവതി നല്‍കിയ പരാതി പ്രകാരം ലൈംഗികാക്രമണത്തിനും അധികാര ദുര്‍വിനിയോഗത്തിനുമാണ്ചിന്മയാനന്ദിനെതിരെ കേസെടുത്തിരിക്കുന്നത്.

അതേസമയം, ചിന്മയാനന്ദില്‍ നിന്നും അഞ്ചുകോടി രൂപ തട്ടാന്‍ ശ്രമിച്ചു എന്ന കേസിലാണ് യുവതിയെ അറസ്റ്റു ചെയിതിരിക്കുന്നത്. ഈ കേസില്‍ യുവതി കുറ്റം സമ്മതിച്ചതായി നിലവില്‍ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ വിഭാഗം അറിയിച്ചു. കഴിഞ്ഞ ദിവസം യുവതിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസ് യുപിയിലെ ഷാജഹാന്‍പുരില്‍ നിന്ന് ലഖ്നൗവിലേക്കു സംഘടിപ്പിക്കാനിരുന്ന മാര്‍ച്ച് പോലീസ് തടഞ്ഞിരുന്നു. ഇതിന്റെ ഭാഗമായാണ് കോടതി തീരുമാനമെടുത്തത്.