പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം; ബിജെപി 40 പ്രവര്‍ത്തകരെ പുറത്താക്കി

single-img
29 September 2019

തദ്ദേശ തെരഞ്ഞെടുപ്പിൽ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയ 40 പ്രവര്‍ത്തകരെ ബിജെപി പുറത്താക്കി. ഉത്തരാഖണ്ഡ് സംസ്ഥാന പാര്‍ട്ടി ഔദ്യോഗിക ചുമതലകള്‍ വഹിക്കുന്നവരെയാണ് പുറത്താക്കിയത്. പാര്‍ട്ടിയുടെ തീരുമാനത്തിന് വിരുദ്ധമായി പഞ്ചായത്ത് തെര‍ഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക നല്‍കിയവര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്.

ബിജെപി ഇവർക്കെതിരെ അന്വേഷണം നടത്തി കുറ്റക്കാരെന്ന് കണ്ടെത്തിയവര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചതെന്ന് ഉത്തരാഖണ്ഡ് സംസ്ഥാന പ്രസിഡന്റ് അജയ് ഭട്ട് പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്‍റ്, മണ്ഡലം പ്രസിഡന്‍റ്, മണ്ഡലം സെക്രട്ടറി എന്നിവരടക്കമുള്ള നേതാക്കളെയാണ് പുറത്താക്കിയത്. അടുത്തമാസം ആറ് മുതല്‍ 16വരെയാണ് സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത്.