ആമസോണിന്റെ ‘ദി ഫാമിലി മാന്‍’ സീരീസിനെതിരെ ആര്‍എസ്എസ്; ദേശവിരുദ്ധത പ്രചരിപ്പിക്കുന്നുവെന്ന്‌ ആരോപണം

single-img
29 September 2019

നാഗ്പൂര്‍: ആമസോണ്‍ പ്രൈമിന്റെ ദി ഫാമിലി മാന്‍ എന്ന വെബ് സീരീസിനെതിരെ ആര്‍എസ്എസ്. പരമ്പര ദേശവിരുദ്ധത പ്രചരിപ്പിക്കുന്നു. തീവ്രവാദത്തെ മഹത്വവത്ക്കരിക്കുന്നു തുടങ്ങിയ ആരോപണങ്ങളാണ് ഉയര്‍ത്തുന്നത്.

പരമ്പരയിലെ ചിലരംഗങ്ങള്‍ എടുത്താണ് ആര്‍എസ്എസ് ഓണ്‍ലൈന്‍ മാസികയായ പാഞ്ചജന്യ വിമര്‍ശനം ഉന്നയിക്കുന്നത്.
അ​ഫ്സ്പ പോ​ലു​ള്ള നി​യ​മ​ങ്ങ​ള്‍ കാ​ഷ്മീ​ര്‍ ജ​ന​ത​യെ അ​ടി​ച്ച​മ​ര്‍​ത്തു​ക​യാ​ണെ​ന്നു സീ​രീ​സി​ലെ എ​ന്‍​ഐ​എ ഉ​ദ്യോ​ഗ​സ്ഥ​യാ​യ ക​ഥാ​പാ​ത്രം പ​റ​യു​ന്നു​ണ്ടെ​ന്നും ഇ​തി​ലൂ​ടെ യു​വാ​ക്ക​ള്‍ ഭീ​ക​ര​വാ​ദി​ക​ളാ​കു​ന്ന​തി​നെ മ​ഹ​ത്വ​വ​ത്ക​രി​ക്കു​ക​യാ​ണെ​ന്നും ലേ​ഖ​ന​ത്തി​ല്‍ കു​റ്റ​പ്പെ​ടു​ത്തു​ന്നു. സേ​ക്ര​ഡ് ഗെ​യിം​സ്, ഘോ​ള്‍ തു​ട​ങ്ങി​യ വെ​ബ് സീ​രീ​സു​ക​ള്‍ ഹി​ന്ദു​ത്വ​വാ​ദ​ത്തി​ന് എ​തി​രാ​ണെ​ന്നും ലേ​ഖ​നം പ​റ​യു​ന്നു.

ബോ​ളി​വു​ഡ് ന​ട​ന്‍ മ​നോ​ജ് ബാ​ജ്പേ​യി മു​ഖ്യ​വേ​ഷ​ത്തി​ല്‍ എ​ത്തു​ന്ന
പരമ്പരയാ​ണ് ദി ഫാമിലി മാന്‍. എ​ന്‍​ഐ​എ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ വേ​ഷ​ത്തി​ലാ​ണ് ബാ​ജ്പേ​യി എത്തുന്നത്‌. രാ​ജ് നി​ധി​മോ​രു​വും കൃ​ഷ്ണ ഡി.​കെ​യു​മാ​ണു സം​വി​ധാ​യ​ക​ര്‍. മലയാളിയായ നടന്‍ നീ​ര​ജ് മാ​ധ​വ്, ദി​നേ​ശ് പ്ര​ഭാ​ക​ര്‍, പ്രി​യാ​മ​ണി എ​ന്നി​വ​രും പരമ്പരയി​ല്‍ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ല്‍ അ​ഭി​ന​യി​ക്കു​ന്നു.