പിറവം പള്ളിത്തര്‍ക്കം; സുപ്രീം കോടതി വിധി നടപ്പാക്കി, പള്ളിയില്‍ പ്രാര്‍ഥന നടത്തി ഓര്‍ത്തഡോക്‌സ് വിഭാഗം

single-img
29 September 2019

കൊച്ചി: പിറവം പള്ളിത്തര്‍ക്കകേസില്‍ സുപ്രീം കോടതി വിധി നടപ്പാക്കി. കോടതിയില്‍ നിന്ന് അനുകൂല വിധി സമ്പാദിച്ച ഓര്‍ത്തഡോക്‌സ് വിഭാഗം പളളിയില്‍ പ്രവേശിച്ച് പ്രാര്‍ഥനകള്‍ നടത്തി. പള്ളി പരിസരത്ത്‌ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തി യിരിക്കുന്നത്.

അതേസമയം പ്രതിഷേധ സൂചകമായി യാക്കോബായ വിഭാഗം റോഡില്‍ പ്രാര്‍ഥന നടത്തി. പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ അറസ്റ്റ് നടത്തി പ്രശ്‌നക്കാരെ ജയിലിലടക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇനി ഒരുത്തരവുണ്ടാകും വരെ കളക്ടര്‍ക്കായിരി ക്കും പള്ളിയുടെ നിയന്ത്രണം.

സഭാസ്വത്തുക്കള്‍ സംബന്ധിച്ച് ഓര്‍ത്തഡോക്‌സ് യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് സുപ്രീം കോടതിയിലെ ത്തിയത്. പഅളളി അവകാശം സംബന്ധിച്ച് 2018 ഏപ്രില്‍ 18 ന് ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായി സുപ്രീം കോടതി വിധി പ്രഖ്യാപിച്ചു. എന്നാല്‍ വിധി നടപ്പാക്കാന്‍ കഴിയാത്തവിധത്തില്‍ ശക്തമായ പ്രതിഷേധമുയര്‍ത്തി യാക്കോബായ സഭ രംഗത്തു വരുകയായിരുന്നു.