കുരങ്ങു ശല്യത്തില്‍ വലഞ്ഞു ഏലം കര്‍ഷകര്‍; ലക്ഷങ്ങളുടെ നഷ്ടം

single-img
29 September 2019

ഇടുക്കി: വെള്ളാരംകുന്നിലെ ഏലത്തോട്ടത്തില്‍ കുരങ്ങ് ശല്യത്തില്‍ വലഞ്ഞു കര്‍ഷകര്‍. കൂട്ടമായി എത്തുന്ന കുരങ്ങുകള്‍ ഏലച്ചെടികള്‍ നശിപ്പിക്കുന്നതോടെ കര്‍ഷകര്‍ ബുദ്ധിമുട്ടിലായി. ലക്ഷങ്ങളുടെ നഷ്ടമാണ് കര്‍ഷകര്‍ക്ക് ഉണ്ടായിരിക്കുന്നത്.

ഇടുക്കിയിലെ വെള്ളാരംകുന്ന് മേഖലയില്‍ മുന്നൂറ് ഏക്കറോളം ഏലത്തോട്ടമാണുള്ളത്. പ്രളയത്തെയും കൊടും വേനലിനയെല്ലാം മറികടന്നാണ് ഇവര്‍ കൃഷി മുന്നോട്ട് കൊണ്ട് പോയത്. ഒരു ഏലത്തട്ടയില്‍ നിന്ന് ആറ് തവണയെങ്കിലും വിളവെടുക്കാം. എന്നാല്‍ കുരങ്ങുകള്‍ ഇത് നശിപ്പിക്കുന്നതോടെ വര്‍ഷത്തെ മൊത്തം ആദായം ഇല്ലാതാകുകയാണ്.

ഫോറസ്റ്റുകാരോട് പരാതിപ്പെട്ടെങ്കിലും കോട്ടയത്തെ ഓഫീസില്‍ നിന്ന് ഉത്തരവ് വന്നാല്‍ മാത്രമേ കുരങ്ങുകളെ കെണിവെച്ച് പിടിക്കാന്‍ സാധിക്കൂ എന്നാണ് വിശദീകരണം. ഇനിയും ഇത് തുടര്‍ന്നാല്‍ കൃഷി നിര്‍ത്തലാണ് ഏക വഴിയെന്നാണ് കര്‍ഷകര്‍ പറയുന്നത്.