മരട് ഫ്ളാറ്റ് ഒഴിപ്പിക്കല്‍ നടപടികള്‍ ഇന്ന് തുടങ്ങും; നഷ്ടപരിഹാരം ലഭിക്കാതെ ഒഴിയില്ലെന്ന് ഉടമകള്‍

single-img
29 September 2019

കൊച്ചി: മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിന് മുന്നോടിയായി ഫ്‌ളാറ്റിലെ കുടുംബങ്ങളെ ഒഴിപ്പിക്കുന്ന നടപടി ഇന്ന് തുടങ്ങും. എന്നാല്‍ നഷ്ചപരിഹാരമായ 25 ലക്ഷം രൂപയും പുനരധിവാസ സൗകര്യങ്ങളും ലഭിക്കാതെ ഒഴിയില്ലെന്ന് നിലപാടിലാണ് ഫ്‌ളാറ്റുടമകള്‍. ഇക്കാര്യത്തില്‍ നഗരസഭ സെക്രട്ടറിയുടെ ചുമതലയുള്ള സബ് കലക്ടര്‍ സ്‌നേഹില്‍ കുമാര്‍  ഫ്‌ളാറ്റുടമ കളുമായി ചര്‍ച്ച നടത്തും.

നിര്‍ബന്ധപൂര്‍വ്വം താമസക്കാരെ മാറ്റാനുളള നടപടികള്‍ ഉണ്ടാവില്ല. സബ് കലക്ടര്‍ ഫ്‌ളാറ്റുടമകളുമായി സംസാരിച്ച്‌ പുനരധിവാസത്തിന് ഏര്‍പ്പെടുത്തിയിട്ടുള്ള സൗകര്യങ്ങള്‍ ഉടമകളെ ബോധ്യപ്പെടുത്തും. ഒഴിയാനുള്ള സൗകര്യത്തിന്റെ ഭാഗമായി വെള്ളവും വൈദ്യുതിയും താല്‍ക്കാലികമായി പുനസ്ഥാപിക്കും. ഒക്ടോബര്‍11മുതല്‍ നിയന്ത്രിത സ്‌ഫോടനങ്ങളിലൂടെയായിരി ക്കും ഫ്‌ളാറ്റുകള്‍ പൊളിക്കുക.