മലയാളികള്‍ക്കിടയില്‍ താന്‍ വെറുക്കുന്ന ഒരു കാര്യം; തുറന്ന് പറഞ്ഞ് ലക്ഷ്മി ഗോപാല സ്വാമി

single-img
29 September 2019

സോഷ്യൽ മീഡിയയിൽ ഇപ്പോൾ നടി ലക്ഷ്മി ഗോപാലസ്വാമി നടത്തിയ മലയാളികളെ കുറിച്ചുള്ള ഒരു തുറന്ന് പറച്ചിലാണ് ചര്‍ച്ചയാകുന്നത്. ‘മലയാളികളില്‍ താൻ വെറുക്കുന്ന ഒരു കാര്യമുണ്ട് എന്ന് നടി പറയുന്നു.

ലക്ഷ്മിയുടെ വാക്കുകൾ: “മലയാളികൾ എപ്പോഴും എന്‍റെ വിവാഹത്തെക്കുറിച്ച് ചോദിക്കുന്നത്. എന്തിനാണ് സ്ത്രീയുടെ വിവാഹത്തെക്കുറിച്ച് ആളുകള്‍ വ്യാകുലപ്പെടുന്നത് എന്തിനാണ്”? നടി ചോദിക്കുന്നു.

തനിക്കൊരു പാര്‍ട്ട്ണര്‍ ഉണ്ടായാലും ഇല്ലെങ്കിലും സമൂഹത്തിന് എന്താണ്. അമേരിക്കയില്‍ പോയാല്‍ ആരും ഇങ്ങനെ ചോദിക്കില്ല. എന്നാൽ മലയാളികള്‍ക്ക് ഭയങ്കര ആധിയാണ്’; ലക്ഷ്മി ഗോപാല സ്വാമി പറയുന്നു.

“പക്ഷെ ഞാൻ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നു, എന്നാല്‍ എനിക്കറിയാത്ത എന്‍റെ ആഗ്രഹങ്ങളായിരിക്കാം വിവാഹം ഇതുവരെ നടക്കാതിരുന്നതിന് കാരണം. സിനിമയില്‍ നിന്നല്ലാതെ ജീവിതത്തില്‍ എന്തോ നേടണം എന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു. അതിന് പിന്നാലെയായിരുന്നു ഞാന്‍. അതിനിടയില്‍ ജീവിതത്തില്‍ ഒരു പുരുഷന്‍ അത്രയേറെ പ്രാധാന്യത്തോടെ വന്നാല്‍ വിവാഹം ചെയ്യാം എന്നായിരുന്നു.

എന്നാൽ ഇപ്പോള്‍ ഞാന്‍ കരുതുന്നു അത് സംഭവിക്കുമ്പോള്‍ സംഭവിക്കട്ടെ എന്ന്. ഇതുവരെ എന്‍റെ ജീവിതത്തില്‍ എല്ലാം നാച്വറലായി സംഭവിച്ചതാണ്. ആഗ്രഹിച്ചതെല്ലാം അങ്ങനെ മടിയില്‍ വന്ന് വീണിട്ടുണ്ട്. അത്തരത്തിൽ വിവാഹവും സമയമാവുമ്പോള്‍ നടക്കും’- ലക്ഷ്മി പറഞ്ഞു.