മുന്‍ വിദേശകാര്യ സെക്രട്ടറി കെപിഎസ് മേനോന്‍ ജൂനിയര്‍ അന്തരിച്ചു

single-img
29 September 2019

തിരുവനന്തപുരം: മുന്‍ വിദേശകാര്യ സെക്രട്ടറി കെപിഎസ് മേനോന്‍ ജൂനിയര്‍(90) അന്തരിച്ചു. തിരുവനന്തപുരം കവടിയാറിലെ വീട്ടില്‍ രാത്രി 12 മണിയോടെയായിരുന്നു അന്ത്യം. 1987 മുതല്‍ 1989 വരെ ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറിയായി സേവനമനുഷ്ഠിച്ച വ്യക്തിയാണ്‌ കെപിഎസ് മേനോന്‍.

അച്ഛന്‍ കെപിഎസ് മേനോന്‍ സീനിയര്‍ രാജ്യത്തെ ആദ്യ വിദേശകാര്യ സെക്രട്ടറിയായിരുന്നു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1.30 ന് തൈക്കാട് ശാന്തികവാടത്തില്‍ നടക്കും.