‘കഡാവര്‍’; ഫൊറന്‍സിക് ക്രൈംത്രില്ലറുമായി അമലാപോള്‍ എത്തുന്നു

single-img
29 September 2019

സൂപ്പർ ഹിറ്റായ ആടൈയ്ക്ക് ശേഷം ഒരു മുഴുനീള ഫൊറന്‍സിക് ക്രൈംത്രില്ലറുമായി നടി അമലപോള്‍ എത്തുന്നു. ‘കഡാവര്‍’ഉടന്‍ തന്നെ പ്രദര്‍ശനത്തിനെത്തുമെന്നാണ് റിപ്പോര്‍ട്ട്. ഈ സിനിമയിൽ ഫോറന്‍സിക് സര്‍ജനായ ഡോക്ടര്‍ ഭഭ്ര എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.

അമലയുടെ ഇതുവരെയുള്ള കരിയറിലെ വെല്ലുവിളി നിറഞ്ഞ ചിത്രമായിരിക്കും ഇതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. യഥാർത്ഥ സംഭവമായ ഫൊറന്‍സിക് അധ്യാപകനും മുന്‍ വിദ്യാഭ്യാസ ഡയറക്ടറുമായ ഡോ ഉത്തമന്റെ ഒരു സര്‍ജന്റെ ഓര്‍മ കുറിപ്പുകള്‍ എന്ന പുസ്തകമാണ് ചിത്രത്തിനാധാരം.

പുതുമുഖമായ അനൂപ് പണിക്കരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അഭിലാഷ് പിള്ളയാണ് കഥയും തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത്. അഞ്ച് കോടിരൂപയുടെ മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് അമലാ ഹോം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അമല പോള്‍ തന്നെയാണ് നിര്‍മിക്കുന്നത്.