വ്യവസായ സൗഹൃദ രാജ്യങ്ങളുടെ പട്ടിക; ആദ്യ 20ല്‍ ഇടം നേടി ഇന്ത്യ

single-img
29 September 2019

ലോകമാകെയുള്ള വ്യവസായ സൗഹൃദ രാജ്യങ്ങളുടെ പട്ടികയില്‍ ഏറ്റവും മെച്ചപ്പെട്ട ആദ്യ 20 രാജ്യങ്ങളിൽ ഇടം നേടി ഇന്ത്യയും. അടുത്തമാസം 24 ന് ലോക ബാങ്ക് പുറത്തിറക്കാനിരിക്കുന്ന പട്ടികയിലാണ് ഇന്ത്യ ഇടം നേടിയത്. പുതുതായി വ്യവസായം ആരംഭിക്കുക, പാപ്പരാത്തം പരിഹരിക്കുക, അതിര്‍ത്തി കടന്നുള്ള വ്യാപാരം, നിര്‍മാണ അനുമതി തുടങ്ങിയ നാല് മേഖലകളിലാണ് ഇന്ത്യന്‍ മുന്നേറ്റം.

ഇതിന് മുൻപ് 2017 ല്‍ ലോക ബാങ്ക് ഇറക്കിയ പട്ടികയില്‍ 100-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. അപ്പോൾ 199 രാജ്യങ്ങളുടെ പട്ടികയാണ് ലോക ബാങ്ക് പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ വർഷം 77ആം സ്ഥാനത്തേക്ക് ഇന്ത്യ മുന്നേറിയിരുന്നു. കഴിഞ്ഞ ദിവസം ന്യൂയോർക്കിൽ നടന്ന ബ്ലൂംബെർഗ് ഗ്ലോബൽ ബിസിനസ് ഫോറത്തിൽ‌ സംസാരിക്കവെ ഇന്ത്യയിൽ നിക്ഷേപം നടത്തുന്നതിനു യുഎസിനെ വ്യവസായ സ്ഥാപനങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലേക്കു സ്വാഗതം ചെയ്തിരുന്നു.