സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അംഗരക്ഷകന്‍ വെടിയേറ്റ് മരിച്ചു

single-img
29 September 2019

സൗദിയുടെ ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അംഗരക്ഷകന്‍ വെടിയേറ്റ് മരിച്ചു. അംഗരക്ഷകനായ മേജര്‍ ജനറല്‍ അബ്ദുല്‍ അസീല്‍ അല്‍ ഫഗേമാണ് കൊല്ലപ്പെട്ടത്.

കഴിഞ്ഞ ദിവസം ജിദ്ദയില്‍ വെച്ചാണ് സംഭവം. വ്യക്തിപരമായ തര്‍ക്കത്തിനിടയിലാണ് കൊല്ലപ്പെട്ടതെന്ന് സൗദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഞായറാഴ്ച രാവിലെയാണ് അല്‍ ഫഗേം മരിച്ചതായി കുടുംബം അറിയിച്ചത്.