രാജ്യത്ത് ഉള്ളിവില 60 മുതൽ 80 രൂപ വരെ; ഡൽഹിയിൽ 23.90; ജനങ്ങൾക്ക് ആശ്വാസമായി കേജ്‍രിവാള്‍ തന്ത്രം

single-img
28 September 2019

രാജ്യമാകെ ഉള്ളിവില കുതിക്കുമ്പോള്‍ ജനങ്ങള്‍ക്ക് ആശ്വാസമാകുന്ന പ്രഖ്യാപനവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍. ഡൽഹിയിൽ കിലോയ്ക്ക് 23.90 രൂപ നിരക്കില്‍ ഉള്ളി വില്‍ക്കുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനമാകെ മൊബൈല്‍ വാനുകളിലൂടെയും റേഷന്‍ കടകളിലൂടെയും 23.90 രൂപ നിരക്കില്‍ വിതരണം ചെയ്യുമെന്നാണ് കേജ്‍രിവാള്‍ പറയുന്നത്.

ഇട്യായിലാകെ ഇപ്പോൾ ഉള്ളി 60-80 രൂപ എന്ന നിരക്കില്‍ കുതിക്കുകയാണ്. ഈ സമയമാണ് 23.90 രൂപ നിരക്കില്‍ ഡൽഹിയില്‍ ഉള്ളി നല്‍കുന്നത്. പദ്ധതി പ്രകാരം ഒരാള്‍ക്ക് അഞ്ച് കിലോ ഉള്ളിയാകും ഈ നിരക്കില്‍ വാങ്ങാനാവുക. ഇനിയുള്ള അഞ്ച് ദിവസം നിരക്ക് ഇങ്ങനെയാകുമെന്നും അദ്ദേഹം പറഞ്ഞു. ഉള്ളിക്ക് പിന്നാലെ തക്കാളി വിലയും കുതിച്ച് കയറുകയാണ്.