ഏഴ് മണിക്കൂറിനുള്ളില്‍ കണ്ടത് 9 ലക്ഷത്തോളം ആളുകൾ; ചരിത്രം തിരുത്തി ‘മാമാങ്കം’ ടീസര്‍

single-img
28 September 2019

മമ്മൂട്ടിനായകനാകുന്ന മാമാങ്കം സിനിമയുടെ ടീസര്‍ ഇന്നാണ് പുറത്തിറങ്ങിയത്. ഒരു മിനിറ്റ് 30 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസര്‍ ഇറങ്ങി ഏഴ് മണിക്കൂറിനുള്ളില്‍ 9 ലക്ഷത്തോളം പേരാണ് കണ്ടിരിക്കുന്നത്. മലയാള സിനിമയുടെ ചരിത്രത്തില്‍ ചെറിയ സമയത്തിനുള്ളില്‍ ഇത്രയധികം പേര്‍ ഒരു ടീസര്‍ കണ്ടിരിക്കുന്നത് ഇത് ആദ്യമായിട്ടാകും. ഈ ടീസറില്‍ ഒരു മിനിറ്റ് പിന്നിടുമ്പോഴാണ് വീരപുരുഷന്റെ വേഷത്തിലും ഭാവപ്പകര്‍ച്ചകളിലും മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്.

മമ്മൂട്ടിക്ക് പുറമെ ഉണ്ണി മുകുന്ദന്‍, അനു സിതാര, കനിഹ, സിദ്ദീഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, മാസ്റ്റര്‍ അച്യുതന്‍ തുടങ്ങിയവരും ചിത്രത്തിലെത്തുന്നുണ്ട്. കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത്. എം ജയചന്ദ്രനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നതും. ആദ്യം സംവിധായകനായി തീരുമാനിച്ച സഞ്ജീവ് പിള്ളയാണ് ഈ ചിത്രത്തിന്റെ രചയിതാവ്.