വനിതാ പോലീസ് ഉദ്യോഗസ്ഥയോട് മോശമായി പെരുമാറി; ബിജെപി എംഎല്‍എ അറസ്റ്റില്‍

single-img
28 September 2019

മഹാരാഷ്ട്രയിൽ വനിതാ പോലീസ് ഉദ്യോഗസ്ഥയോട് മോശമായി പെരുമാറിയതിന് ബിജെപി എംഎൽഎയെ അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ ഭണ്ഡാര ജില്ലയിൽ നിന്നുള്ള എംഎൽഎ ചരൺ വാഘ്മറെയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

Support Evartha to Save Independent journalism

ഈ മാസം 16ന് ഇദ്ദേഹം സ്വന്തം മണ്ഡലമായ തുംസാറിൽ ഒരു പൊതുപരിപാടിക്കിടെയാണ് വനിതാ പോലീസിനോട് മോശമായി പെരുമാറിയത്. കെട്ടിട നിര്‍മ്മാണ തൊഴിലാളികൾക്ക് പണിയായുധങ്ങൾ വിതരണം ചെയ്യുന്ന പരിപാടിക്കിടെയാണ് സംഭവം. ഇന്ത്യൻ ശിക്ഷയേ നിയമം സെഷൻ 353, 354 506 വകുപ്പ് പ്രകാരമാണ് എംഎൽഎക്കെതിരെ ക്രിമിനൽ കേസെടുത്തത്.