കുമ്മനത്തിന്റെ സ്ഥാനാര്‍ത്ഥിത്വം വിവാദത്തിൽ; പ്രചാരണം നിര്‍ത്തി വെക്കാൻ ജില്ലാ ഘടകത്തിന് നിര്‍ദ്ദേശം

single-img
28 September 2019

വട്ടിയൂര്‍ക്കാവില നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി കുമ്മനം രാജശേഖരനെ സ്ഥാനാര്‍ത്ഥിയാക്കിയതിനെതിരെ പാർട്ടിക്കുള്ളിൽ തന്നെ തര്‍ക്കം. ഇപ്പോൾ ഉണ്ടായിട്ടുള്ള പ്രതിസന്ധി പരിഹരിക്കുന്നത് വരെ കുമ്മനത്തിന് വേണ്ടി നടത്തുന്ന പ്രചാരണങ്ങള്‍താത്ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ജില്ലാ ഘടകത്തിന് നിര്‍ദ്ദേശം നല്‍കി

കേന്ദ്ര നേതൃത്വത്തിന്റെ പ്രഖ്യാപനത്തോടെ കുമ്മനം ഞായറാഴ്ച രാവിലെ വട്ടിയൂര്‍ക്കാവിലെത്തി പ്രചാരണം തുടങ്ങുമെന്നായിരുന്നു ഓ രാജഗോപാൽ അറിയിച്ചിരുന്നത്. ഇപ്പോഴുണ്ടായ വിവാദം സംബന്ധിച്ച് .മനോരമ ന്യൂസാണ് വാർത്ത റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ഈ ഉപതെരഞ്ഞെടുപ്പിൽ താന്‍ മത്സരിക്കാനില്ലെന്ന് കുമ്മനം രാജശേഖരന്‍ തുടക്കത്തില്‍ വ്യക്തമാക്കിയിരുന്നു. പക്ഷെ വട്ടിയൂര്‍ക്കാവിലെ ബിജെപി പ്രചാരണത്തിന് തുടക്കം കുറിച്ചു കൊണ്ട് മുതിർന്ന നേതാവ് ഒ രാജഗോപാലാണ് അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്.