തര്‍ക്കങ്ങള്‍ക്കൊടുവില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക തയ്യാറായി; സ്ഥാനാര്‍ഥി പ്രഖ്യാപനം ഇന്ന്‌

single-img
28 September 2019

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു മണ്ഡലങ്ങളിലെയും യുഡിഎഫ് സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കും. ഏറെ ചര്‍ച്ചകള്‍ക്കും ഭിന്നതകള്‍ക്കും ഒടുവിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക തയ്യാറായത്.

നിലവിലെ ധാരണയനുസരിച്ച് അരൂരില്‍ ഷാനിമോള്‍ ഉസ്മാനും കോന്നിയില്‍ പി മോഹന്‍ രാജും വട്ടീയൂര്‍കാവില്‍ കെ മോഹന്‍ കുമാറുമാണ് മത്സരിക്കുക. എറണാകുളത്ത് ടി ജെ വിനോദാണ് സ്ഥാനാര്‍ഥി. മഞ്ചേശ്വരത്ത് ലീഗ് സ്ഥാനാര്‍ഥിയായി എം സി ഖമറുദീനെ നേരത്തേ പ്രഖ്യാപിച്ചിരുന്നു.

എറണാകുളം മണ്ഡലത്തിനായി കെ വി തോമസ് പരിശ്രമിച്ചെങ്കിലും ഡിസിസി പ്രസിഡന്റ് ടി ജെ വിനോദിനെ ഉറപ്പിക്കുകയായിരുന്നു. നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് അരൂരില്‍ ഷാനിമോള്‍ ഉസ്മാനെ തീരുമാനിക്കുന്നത്.

മുല്ലപ്പള്ളിയും, ചെന്നിത്തലയും, ഉമ്മന്‍ചാണ്ടിയും, ബെന്നി ബെഹന്നാനും നടത്തിയ ചര്‍ച്ചയിലാണ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ധാരണയായത്. പിന്നീട് കെ സി വേണുഗോപാലുമായി ചര്‍ച്ച നടത്തിയ ശേഷം പട്ടിക ഹൈക്കമാന്‍ഡിന് കൈമാറി.