‘ജല്ലിക്കട്ടി’ന്റെ ട്രെയ്‌ലര്‍ എത്തി; പുറത്ത് വിട്ടത് ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്

single-img
28 September 2019

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ‘ജല്ലിക്കട്ടി’ന്റെ ട്രെയ്‌ലര്‍ പുറത്തെത്തി. ഇന്ന് ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ട്രെയ്‌ലര്‍ ആദ്യം പുറത്തുവിട്ടത്. ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സംഘാടകരാവുന്ന ലണ്ടന്‍ ഫിലിം ഫെസ്റ്റിവലിന്റെ പുതിയ എഡീഷനിലാണ് ‘ജല്ലിക്കട്ടി’ന്റെ അടുത്ത പ്രദര്‍ശനം.

ഈ പ്രദർശനത്തിന്റെ മുന്നോടിയായാണ് ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ട്രെയ്‌ലര്‍ പുറത്തുവിട്ടത്. അതിനു പിന്നാലെതന്നെ ചിത്രത്തിന്റെ അണിയറക്കാര്‍ ട്രെയ്‌ലര്‍ ഔദ്യോഗികമായി പുറത്തിറക്കി. ഈ മാസം 20ന് പുറത്തെത്തിയ ചിത്രത്തിന്റെ ടീസറിന് വന്‍ വരവേല്‍പ്പാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്.

യുട്യൂബില്‍ മാത്രം ഇതിനകം 22 ലക്ഷത്തിലേറെ കാഴ്ചകളാണ് വീഡിയോയ്ക്ക് ലഭിച്ചത്. അടുത്തമാസം മൂന്നിനും അഞ്ചിനുമായാണ് ലണ്ടന്‍ ഫെസ്റ്റിവലില്‍ ചിത്രത്തിന്റെ പ്രദര്‍ശനം.തങ്ങളുടെ സൈറ്റിൽ ലിജോയെ കേരളത്തിന്റെ ‘ബാഡ് ബോയ് ഡയറക്ടര്‍’ എന്നാണ് ഇന്‍സ്റ്റിറ്റ്യൂട്ട് വിശേഷിപ്പിച്ചിരിക്കുന്നത്. കാരണം, ലിജോ ഇതുവരെ ചെയ്തതില്‍ ഈ ചിത്രം ഏറ്റവും ഇരുണ്ട സ്വഭാവത്തിലുള്ളതാണെന്നതാണ്.