പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ ബിഹാര്‍ കോടതിയില്‍ കേസ്

single-img
28 September 2019

പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ ഇന്ത്യയിൽ ബിഹാറിലെ മുസാഫർപൂർ ജില്ലയിലെ കോടതിയിൽ കേസ്. കഴിഞ്ഞ ശനിയാഴ്ച അഭിഭാഷകൻ സുധീർ കുമാർ ഓജയാണ് മുസാഫർപൂരിലെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഇമ്രാൻ ഖാനെതിരെ കേസ് ഫയൽ ചെയ്തത്.

ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയിൽ നടത്തിയ പ്രസംഗത്തിനിടെ ഇമ്രാന്‍ ഖാൻ ഇന്ത്യയ്‌ക്കെതിരെ ആണവയുദ്ധ ഭീഷണി ഉയര്‍ത്തിയെന്നും ആക്ഷേപകരമായ പ്രസ്താവനകൾ നടത്തിയെന്നുമാണ് തന്റെ പരാതിയിൽ ഓജ ആരോപിച്ചിരിക്കുന്നത്. താൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇമ്രാന്‍ ഖാനെതിരെ എഫ്‌ഐആർ സമർപ്പിക്കാൻ ഉത്തരവിടണമെന്ന് ഓജ കോടതിയോട് അഭ്യർഥിച്ചു.

ഇന്ത്യൻ സർക്കാർ ജമ്മു കാശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ പരാമർശിച്ച് ഇന്ത്യയ്ക്കെതിരെ പാകിസ്താൻ പ്രധാനമന്ത്രി നടത്തിയ പരാമർശം രാജ്യത്ത് സമാധാനാന്തരീക്ഷം തകര്‍ക്കുന്നതാണെന്നും ഓജ തന്റെ പരാതിയില്‍ പറയുന്നു.