ട്രിപ്പിള്‍ ക്യാമറ അടിപൊളി: ഐഫോണിന്റെ 11 പ്രോ മാക്‌സ് സ്വന്തമാക്കി ഷാരൂഖ് ഖാന്‍

single-img
27 September 2019

ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോണ്‍ മോഡലുകളിലൊന്നായ ഐഫോണ്‍ 11 പ്രോ മാക്‌സ് സ്വന്തമാക്കി ഷാരൂഖ് ഖാന്‍. ട്രിപ്പിള്‍ ക്യാമറ അടിപൊളിയെന്നുപറഞ്ഞാണ് ഇന്‍സ്റ്റാഗ്രാമിലൂടെ ഐഫോണ്‍ 11 പ്രോ മാക്സ് സ്വന്തമാക്കിയ വിവരം താരം പങ്കുവെച്ചത്.

ഐഫോണ്‍ 11 പ്രോ മാക്‌സ് പുറത്തിറക്കിയ ആപ്പിളിന് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. shotoniPhoneProMax എന്ന ഹാഷ്ടാഗിലാണ് അദ്ദേഹം ചിത്രം പങ്കുവെച്ചത്. ട്രിപ്പിള്‍ ക്യാമറ സംവിധാനവുമായെത്തുന്ന ആദ്യ ഐഫോണ്‍ ആണ് 11 പ്രോ മാക്‌സ്. നിലവിലുള്ള ഏറ്റവും വിലയേറിയ ഐഫോണും ഇതാണ്.

ആപ്പിള്‍ ഉല്‍പ്പന്നങ്ങളുടെ ഒരു ആരാധകനാണ് ഷാരൂഖ്. ഇത് ആദ്യമായല്ല അദ്ദേഹം ആപ്പിള്‍ ഉല്‍പ്പന്നങ്ങളുമായി ചിത്രമെടുക്കുന്നത്. ഈ വര്‍ഷം ആദ്യം ആപ്പിളിന്റെ രണ്ടാം തലമുറ എയര്‍പോഡുകള്‍ക്കൊപ്പമുള്ള ചിത്രം ഷാരൂഖ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരുന്നു.