കേരളാ കോണ്‍ഗ്രിന് അടിപതറുന്നു; മാണി സി കാപ്പന് ലീഡ് 3000 കടന്നു

single-img
27 September 2019

പാല; വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ യുഡിഎഫിന്റെ ശക്തി കേന്ദ്രങ്ങളില്‍ മാണി സീ കാപ്പന് ലീഡ്.ഉറപ്പുള്ള മണ്ഡലങ്ങളില്‍ പോലും കേരളാ കോണ്‍ഗ്രസിന് അടി പതറുകയാണ്. രാമപുരവും, ഭരണങ്ങാനവും കാപ്പനെ പിന്തുണച്ചു.

യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോമിന് വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും മുന്നേറാന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് ഞെട്ടിപ്പിക്കുന്നത്.മാണി സി കാപ്പന് ലീഡ് 3000 കടന്നു

കാപ്പന് ലീഡ് ഉയര്‍ന്നതോടെ എല്‍ഡിഎഫ് വോട്ട് മറിച്ചെന്ന ആരോപണവുമായി ജോസ് ടോം രംഗത്തെത്തി. കള്ളന്‍ കപ്പലില്‍തന്നെയെന്നായിരുന്നു ജോസ് ടോമിന്റെ പ്രതികരണം. ജോസ് കെ മാണി വിഭാഗത്തെ പഴിചാരി പി ജെ ജോസഫും രംഗത്തെത്തിയിട്ടുണ്ട്.