മാമാങ്കത്തിന്റെ ടീസര്‍ നാളെ എത്തുന്നു; ആകാംക്ഷയോടെ ആരാധകരും സിനിമ ലോകവും

single-img
27 September 2019

മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രമായി പുറത്തിറങ്ങാനിരിക്കുന്ന മാമാങ്കം എന്ന ചിത്രത്തിനുവേണ്ടി കാത്തിരിപ്പിലാണ് മലയാള സിനിമ പ്രേക്ഷകര്‍. ചിത്രത്തിന്റെ ടീസര്‍ നാളെ രാവിലെ പത്തു മണിക്ക് പുറത്തു വിടാന്‍ ഒരുങ്ങുകയാണ് അണിയറ പ്രവര്‍ത്തകര്‍. ശങ്കര്‍ രാമകൃഷ്ണന്റെ തിരക്കഥയിൽ എം പത്മകുമാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

മലയാളത്തിനു പുറമേ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. നീണ്ട വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി ഒരു ചരിത്ര നായകനായെത്തുന്നു എന്ന പ്രത്യേകതയുള്ള ചിത്രമാണ് മാമാങ്കം. മാമാങ്കത്തിലെ ലൊക്കേഷന്‍ ചിത്രങ്ങളും പോസ്റ്ററുകളും സമൂഹമാധ്യമങ്ങളില്‍ വലിയ തരംഗമാണ് ഉണ്ടാക്കിയിരുന്നത്. ചിത്രത്തിലെ സ്വഭാവത്തെക്കുറിച്ച് വ്യക്തമാക്കുന്ന ഗ്രാഫിക് ഡിസൈന് മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു.

ഉണ്ണി മുകുന്ദന്‍, കനിഹ, അനു സിത്താര, സിദ്ദീഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, മാസ്റ്റര്‍ അച്യുതന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത്.എം. ജയചന്ദ്രന്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. കണ്ണൂര്‍,ഒറ്റപ്പാലം,കൊച്ചി, എറണാകുളം,വാഗമണ്‍ എന്നീ സ്ഥലങ്ങളിലാണ് ചിത്രീകരണം നടന്നത്.

മലയാളം കണ്ട എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍ ഒന്നായിരിക്കും മാമാങ്കം എന്നാണ് അണിയറപ്രവർത്തകരുടെ അവകാശവാദം. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു മലയാളം മലയാള ചിത്രം സകല പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന തരത്തിലാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. മികച്ച ആക്ഷന്‍ രംഗങ്ങളും നിരവധി ദൃശ്യവിസ്മയം അടങ്ങിയിരിക്കുന്ന ചിത്രം ധീരരായ ചാവേറുകളുടെ കഥയാണ് പറയുന്നത്. ചരിത്രത്തില്‍ ഇടം പിടിക്കാതെ പോയ ഒരു ചാവേറായാണ് ചിത്രത്തില്‍ മമ്മൂട്ടിയെത്തുന്നത്.