നിലപാടു വ്യക്തമാക്കാന്‍ ഇന്ത്യയും പാക്കിസ്ഥാനും; മോദിയും ഇമ്രാനും ഇന്ന് യുഎന്‍ പൊതു സഭയില്‍ സംസാരിക്കും

single-img
27 September 2019

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര സഭയില്‍ നിലപാടു വ്യക്തമാക്കാന്‍ തയ്യാറെടുക്കുകയാണ് ഇന്ത്യയും പാക്കിസ്ഥാനും. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ഇന്ന് പൊതുസഭയില്‍ സംസാരിക്കും.

കശ്മീര്‍ വിഷയത്തില്‍ ഇരു രാഷ്ട്രനേതാക്കളും ഏറ്റുമുട്ടാനാണ് സാധ്യത. ജമ്മുകശ്മീര്‍ വിഷയം പരാമര്‍ശിക്കില്ലെന്ന് മോദി വ്യക്തമാക്കിയിരുന്നെങ്കിലും ഭീകരാവാദം വിഷയമാക്കി പാക്കിസ്ഥാനെ വിമര്‍ശിക്കനാണ് സാധ്യത. ഇമ്രാന്‍ ഖാന്‍ കശ്മീര്‍ വിഷയം പരാമര്‍ശിക്കാനിടയുണ്ട്.

ഇന്ത്യന്‍ സമയം വൈകീട്ട് ഏഴരയ്ക്കാണ് മോദിയുടെ പ്രസംഗം. മോദിക്കു ശേഷം മൂന്നാമതായാണ് ഇമ്രാനെത്തുന്നത്.