വിമതരുടെ ഹര്‍ജി; കര്‍ണാടക ഉപതെരഞ്ഞെടുപ്പ് മാറ്റി വയ്ക്കുമെന്ന് കമ്മീഷന്‍ സുപ്രീം കോടതിയില്‍

single-img
27 September 2019

ഡല്‍ഹി: കര്‍ഡണാടക ഉപതെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാന്‍ തീരുമാനം. തെരഞ്ഞെടുപ്പു കമ്മീഷനാണ് സുപ്രീം കോടതിയില്‍ ഇക്കാര്യം അറിയിച്ചത്. അയോഗ്യതയുമായി ബന്ധപ്പെട്ട് വിമത എംഎല്‍എമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് തീരുമാനം. ഇക്കാര്യത്തില്‍ കോടതി ഉത്തരവ് വരെ കാത്തിരിക്കാന്‍ തയ്യാറാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. 15 സീറ്റുകളിലാണ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നത്.

ഒന്നുകില്‍ മത്സരിക്കാന്‍ അനുവദിക്കണം. അല്ലെങ്കില്‍ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് പതിനഞ്ച് വിമത എംഎല്‍എമാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഹര്‍ജിയില്‍ അടുത്തമാസം 22ന് വിശദമായ വാദം കേള്‍ക്കാനും കോടതി തീരുമാനിച്ചു.